Friday, September 20, 2024

യുവസംവിധായകന്‍ എ.വി അരുണ്‍ പ്രശാന്ത് ബൈക്കപകടത്തിൽ മരിച്ചു

കോയമ്പത്തൂർ: യുവസംവിധായകന്‍ എ.വി അരുണ്‍ പ്രശാന്ത് ബൈക്കപകടത്തിൽ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപാളയത്ത് വെച്ചാണ് അപകടമുണ്ടായത്. അണ്ണൂര്‍ സ്വദേശിയായ അരുണിന്റെ ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അരുണ്‍ സംവിധാനം ചെയ്ത 4ജി എന്ന സിനിമ ഇനിയും തിയ്യറ്ററില്‍ ഇറങ്ങാനിരിക്കുകയാണ്. നടന്‍ ജി.വി പ്രകാശ് കുമാര്‍ നായകനായ സിനിമ അരുണിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്.  2016-ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് അരുണ്‍ സംവിധാനം ചെയ്ത 4ജി പല സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടു പോകുകയായിരുന്നു. ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments