Wednesday, February 25, 2026

മന്ത്രി എ.സി മൊയ്തീനെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുക; ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ

ചാവക്കാട്: കൊറോണ പ്രോട്ടോകോൾ ലംഘനം നടത്തിയ മന്ത്രി എ.സി മൊയ്തീനെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുക,
രാഷ്ട്രീയ ശത്രുത തീർക്കുവാൻ കൊറോണയെ ആയുധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. അനീഷ് പാലയൂർ അധ്യക്ഷത വഹിച്ചു. കെ.വി യൂസഫ് അലി, നവാസ് തെക്കുംപുറം, റിഷി ലാസർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments