Saturday, April 11, 2026

വഴി വിളക്കുകൾ സ്ഥാപിച്ചില്ല; മെഴുകുതിരി കത്തിച്ച് ബി.ജെ.പി പ്രതിഷേധം

ചാവക്കാട്: തിരുവത്ര കുഞ്ചേരി നാലാം വാർഡിൽ റോഡ് പണി പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വഴി വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നാലാം വാർഡ്  കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ചാവക്കാട് മുൻസിപ്പൽ സെക്രട്ടറി നിഖിൽ വാഴപ്പുള്ളി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വാർഡ് കൺവീനർ നിധിൻ വാഴപ്പുള്ളി, യുവമോർച്ച  കുഞ്ചേരി യൂണിറ്റ് പ്രസിഡന്റ്‌ ജിതിൻ ഗുരു, രശാന്ത് നെടിയേടത്ത്, പ്രജീഷ് റ്റി.ബി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments