പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിനെ ഹോട്ട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തിൽ ഹോട്ട് സ്പോട്ട് നടപടികൾ വേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ പഞ്ചായത്ത് നിവാസികൾ ഗുരുവായൂരിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറീനിലാണ് നേരിട്ടെത്തിയത്. പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 പോസിറ്റീവ് ആയിരുന്നു. നിലവിൽ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ ആരും പുന്നയൂർക്കുളം പരിധിയിൽ പ്രവേശിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹോട്ട്സ്പോട്ട് നടപടികൾ വേണ്ടതില്ലെന്ന് പഞ്ചായത്ത് അധികൃതർക്ക് തൃശ്ശൂർ ജില്ലാ കളക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.