കടപ്പുറം: കടപ്പുറം പഞ്ചായത്ത് 12-ാം വാർഡ് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ മാസ്ക് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൊറോണ രോഗ ബാധയെ തടയുക എന്ന ലക്ഷ്യത്തോടെ വാർഡിലെ മുഴുവൻ വീടുകളിലും സൗജന്യമായി വൈറസ് പ്രൊട്ടക്ഷൻ ഫേസ് മാസ്കുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് തെക്കരകത്ത് കരീം ഹാജി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.വി ഉമ്മർ കുഞ്ഞി, പി.എം മുജീബ്, വാർഡ് മെമ്പർ വി.എം മനാഫ്, കടവിൽ ഹുസൈൻ, പുതിയകത്ത് ഹസ്സൈനാർ ഹാജി, കെ ഹംസ, കെ.എം.സി.സി പ്രവർത്തകാരായ റാഫി കടവിൽ, മൻസൂർ പി.കെ, അലിക്കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.