Friday, November 22, 2024

കോവിഡ് കെയർ സെന്റർ: വsക്കേക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

വടക്കേക്കാട്: കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ കോ വിഡ് കെയർ സെന്റർ,ഹോം ക്വാറൻ്റയിനിൽ
സംവിധാനങ്ങളൊരുക്കാൻ വsക്കേക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ
മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

പഞ്ചായത്ത് അംഗം സിന്ധു മനോജ് അധ്യക്ഷത വഹിച്ചു. പൊലീസ് ക്വാറന്റയ്ൻ ലയ്സൺ ഓഫിസർ രന്ദീപ്കുമാർ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ ഫിറോസ്, പൊതു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഗംഗാധരൻ ,ശ്യാമിലി, ഷരീഫ്,ഗ്രാമ ശ്രീ കോഡിനേറ്റർ ഹരീന്ദ്ര വർമ്മ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി സി സത്യൻ, മനോജ്, ടി സി സുരേഷ്, മാധ്യമ പ്രവർത്തകരായ രമേഷ് ചേമ്പിൽ, ഐ.ബി അബ്ദു റഹ്മാൻ,
ജനകീയ വികസന സമിതി പ്രവർത്തകരായ ശ്യാം, അൻവർ,ആശാ വർക്കർ മിനി, എസ്.സി പ്രമോട്ടർ സുമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വാഡ് അംഗം അധ്യക്ഷയായി കുടുംബശ്രീ, ആശ വർക്കർ, അംഗൻവാടി, പൊതു ആരോ ഗ്യ വിഭാഗം, ജനമൈതി പൊലീസ്, രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി പത്തംഗ മോണിറ്ററിംഗ് കമ്മിറ്റി രൂപവത്ക്കരിച്ചു. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ കോവിഡ് കെയർ സെന്റർ തുടങ്ങും ഹോം ക്വാറന്റയിൻ ഫലപ്രദമാകുന്നതിന് വീടുകളിൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments