Friday, September 20, 2024

ടി.എൻ പ്രതാപൻ എം.പിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വീണ്ടും അപവാദ പ്രചരണം; സി.പി.എം പ്രവർത്തകനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി

ചാവക്കാട്: ടി.എൻ പ്രതാപൻ എം.പിക്കെതിരെ വാസ്തവ വിരുദ്ധമായ വാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പോലീസിൽ പരാതി. യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ തെബ്ഷീർ മഴുവഞ്ചേരിയാണ് ചാവക്കാട് പോലീസിൽ പരാതി നൽകിയത്. ജനപ്രതിനിധികളെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന തരത്തിൽ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ തെബ്ഷീർ മഴുവഞ്ചേരി ആവിശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments