യൂത്ത് പവർ: പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

0
637

പുന്നയൂർക്കുളം: യൂത്ത് പവർ മാവിൻ ചുവടിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാം വാർഡിൽ പലവ്യഞ്ജനം അടങ്ങിയ 300 കിറ്റുകൾ വിതരണം ചെയ്തു. പുന്നയൂർകുളം ഡിവിഷൻ യു.സി.എഫ് കൺവീനർ അഷ്ക്കർ അറക്കലിന് നൽകി പഞ്ചായത്ത് അംഗം ഹസീന അബു താഹിർ ഉദ്ഘാടനം ചെയ്തു.വി. അബ്ദുൽ റസാക്ക്, രാജേഷ് മാസ്റ്റർ, പി. അഷറഫ്‌ ഹാജി, അബു താഹിർ, എ.പി. അഷ്ക്കർ, പി. ആഷിദ്, പി.കെ. അബ്ദുൽ ഹമീദ്, പി. ബഷീർ, ഇമാദുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.