Friday, September 20, 2024

വേർപിരിഞ്ഞ കാമുകിയുടെ സ്വകാര്യ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി; കൊലപാതക ശ്രമക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട: വേർപിരിഞ്ഞ കാമുകിയുടെ സ്വകാര്യചിത്രങ്ങൾ വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് സ്വദേശി പുളിനംപറമ്പിൽ അനിൽകുമാറിനെ(34)യാണ് ഇരിങ്ങാലക്കുട സി.ഐ. എം.ജെ. ജിജോയും സംഘവും അറസ്റ്റുചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഏറെനാൾ ഒരുമിച്ച് താമസിച്ച ഇരുവരും പിന്നീട് ചില തർക്കങ്ങൾ കാരണം പിരിഞ്ഞു. തുടർന്നാണ് യുവതിയുടെ സ്വകാര്യ ചിത്രം ഇയാൾ തന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കിയതെന്ന് പോലീസ് പറഞ്ഞു. എട്ടുമാസം മുമ്പ് മുളങ്കുന്നത്തുകാവിൽ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഇയാൾ ഈ കേസിൽ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പിടിയിലായതെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments