ഗുരുവായൂർ: കോവിഡ് രോഗ വ്യാപനത്തെ പ്രതിരോധിയ്ക്കാൻ ലോക്ഡൗൺ നടപ്പിലാക്കിയ സാഹചര്യത്തിൽ വരുമാനം നിലച്ച ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യജീവനക്കാർക്ക് ആശ്വാസധനം അനുവദിച്ച് ഗുരുവായൂർ ദേവസ്വം ഭരണസമിതി ഉത്തരവായി. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപാവീതം അഡ്വാൻസ് നൽകുന്നതിനും, 80 കീഴ്ശാന്തിമാർക്കും പ്രതിമാസം 3000 രൂപവീതം തിരിച്ചടക്കേ ണ്ടതില്ലാത ആശ്വാസധനം നൽകാനും ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെ കഴകക്കാരുടെയും ഇതര പാരമ്പര്യ ജിവനക്കാരുടെയും പട്ടിക തയ്യാറാക്കിയശേഷം ആശ്വാസധനം നൽകുന്ന കാര്യം പരിശോധിയ്ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയോ ഗത്തിൽ ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ അജിത്ത്, കെ.വി ഷാജി, എ.വി പ്രശാന്ത്, മല്ലിശ്ശേരി പരമമശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി ശിശിർ എന്നിവർ പങ്കെടുത്തു.