Thursday, April 3, 2025

ഷാഫി പറമ്പില്‍ എം.എല്‍.എക്ക് കോവിഡെന്ന് പോസ്റ്റിട്ടു; സിപിഎം നേതാവായ പുന്നയൂർക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: ഷാഫി പറമ്പില്‍ എം.എല്‍.എക്ക് കോവിഡെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം നേതാവും പുന്നയൂർക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജി(59) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍ വടക്കേകാട് സ്റ്റേഷനിൽ നല്‍കിയ പരാതിയിലാണ് നടപടി. ഞായറാഴ്ച രാത്രിയാണ് സോമരാജിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെതിരെ പ്രതിഷേധ കമന്റുകള്‍ നിറഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സോമരാജിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷും പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സോമരാജിനെ ജാമ്യത്തിൽ വിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments