Friday, November 22, 2024

“ഇനി ഞാനൊഴുകട്ടേ..”; തോട് നവീകരണ പദ്ധതിയ്ക്ക് ഗുരുവായൂർ നഗരസഭയിൽ തുടക്കം

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടികളുടെ ഭാഗമായി “ഇനി ഞാനൊഴുകട്ടേ..” എന്ന തോട് നവീകരണ പദ്ധതിയ്ക്ക് ഗുരുവായൂർ നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ 4 , 5 , 6 , 7 , 10 , 11 , 21 , 22 എന്നീ വാർഡുകളിലൂടെ കടന്ന് പോകുന്ന ചെമ്മണ്ണൂർ കൊച്ചിൻ ഫ്രോണ്ടിയർ തോട്, വലിയ തോട്, ചെമ്പ്രംതോട് എന്നിവയാണ് നഗരസഭയുടെ 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. വർഷങ്ങളായി മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ച് കിടന്നിരുന്ന 11 കിലോ മീറ്ററോളം വരുന്ന തോടുകൾ 35 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ട തോടിന്റെ പരിസരങ്ങളിലുള്ളവർക്ക് പദ്ധതി നടപ്പിലാക്കുന്നതോടെ വലിയ ആശ്വാസമാണ് ഉണ്ടാവുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments