Saturday, November 23, 2024

പെട്രോൾ, ഡീസൽ തീരുവ പിൻവലിക്കുക; ഗുരുവായൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ഗുരുവായൂർ: പെട്രോൾ, ഡീസൽ വിലയിലെ വർദ്ധിപ്പിച്ച തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ഗുരുവായൂർ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾക്ക് എതിരെയുള്ള പ്ല കാർഡുകളുമായി നടത്തിയ ധർണ്ണ എൻ.വൈ.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് പ്രബിലാഷ്, അജീഷ്, ശ്രീജിത്ത്, പ്രജീഷ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments