Friday, September 20, 2024

സംസ്ഥാന സർക്കാറിൻ്റെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എം. അലാവുദ്ദീൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻ്റ് സി. മുസ്താക്ക് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഡി വീരമണി, സി.വി. സുരേന്ദ്രൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ സി.എസ്. രമണൻ, എച്ച്. ഷാജഹാൻ എന്നിവർ സംസാരിച്ചു.

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലം മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ താലൂക്ക് ഓഫീസിന മുന്നിൽ ധർണ്ണ നടത്തി.
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യപിച്ച ലോക് ഡൗണമായി ബന്ധപെട്ടു മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപയും അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപയും നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അർഹരായവർക്ക് നാളിതുവരെ സഹായം നൽകിയിട്ടില്ല. ഈ രീതിയിൽ മസ്യത്തൊഴിലാളികളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചും മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന 5000, 3000 എന്ന തോതിൽ വർദ്ധിപ്പിക്കുക. മത്സ്യ ബന്ധന, വിപണന, നിയന്ത്രണം സർക്കാർ ഓർഡിനൻസ് വ്യവസ്ഥകൾ തിരുത്തുക, മത്സ്യ ബന്ധന യാനങ്ങൾക്ക് റജിസ്റ്റർ ചെയ്യുന്നതിന് കരുതൽ നിക്ഷേപം ഇനത്തിൽ കനത്ത തുക ഈടാക്കാനുള്ള വ്യവസ്ഥ പിൻവലിക്കുക, ഹാർബറുകളിൽ മത്സ്യ വിപണനത്തിന് ഏർപെടുത്തിയ അശാസ്ത്രിയ നടപടി പിൻവലിക്കുക. സർക്കാർ നിബന്ധനക്ക് വിധേയമായി പൊതു ലേലം നടപ്പിലാക്കുക. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകപാക്കേജ് . നടപ്പിലാക്കുക,മത്സ്യത്തൊഴിലാളികളുടെ മത്സ്യ ഫെഡ്, ബാങ്ക് എന്നീ എല്ലാ ലോണുകൾക്ക് ഒരു വർഷം പലിശ രഹിത മോറട്ടോറിയം പ്രഖ്യപിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുമാണ് താലൂക്ക് ഓഫിസ് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എം. അലാവുദ്ദീൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻ്റ് സി. മുസ്താക്ക് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഡി വീരമണി, സി.വി. സുരേന്ദ്രൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ സി.എസ്. രമണൻ, എച്ച്. ഷാജഹാൻ എന്നിവർ സംസാരിച്ചു.


അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തൃശൂർ ജില്ലയിൽ വിവിധ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തുന്നതിൻ്റെ ഭാഗമായാണ് ചാവക്കാട് താലൂക്ക് ഓഫിസ് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്.

ഫോട്ടോ: വിവിധ ആവശ്യങ്ങളുന്നയിച്ച് മസ്യത്തൊഴിലാളി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ചാവക്കട് താലൂക്ക് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ എ.എം.അലാവുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments