Friday, September 20, 2024

ചാവക്കാട്ടെ മാധ്യമ പ്രവർത്തകർക്ക് മർച്ചന്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചാവക്കാട് മേഖലയിലെ മാധ്യമ പ്രവർത്തകർക്ക് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ കെ.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ സേതുമാധവൻ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, പി.എസ് അക്ബർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments