40 വർഷത്തോളമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ‘മൈ സ്റ്റൈൽ’ എന്ന പേരിൽ ടൈലറിങ് ഷോപ് നടത്തുകയായിരുന്നു.
വടക്കേക്കാട്: ദുബൈയിൽ കോവിഡ് ബാധിച്ച് വടക്കേക്കാട് സ്വദേശി നിര്യാതനായി.
കല്ലൂർ അരി ഗോഡൗണിന് സമീപം പരേതനായ കണ്ടമ്പുള്ളി കറപ്പുവിൻ്റെ മകൻ ഭാസ്കരനാണ് (62) മരിച്ചത്. കോ വിഡ് ബാധിച്ച് ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. 40 വർഷത്തോളമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ‘മൈ സ്റ്റൈൽ’ എന്ന പേരിൽ തയ്യൽകട നടത്തുകയായിരുന്നു.
മാതാവ്: പരേതയായ പാറുകുട്ടി.
ഭാര്യ: മല്ലാട് കൂമ്പിൽ കുടുംബാംഗം ശുഭ
മക്കൾ: സുബിൻ (ഷാർജ), അക്ഷയ്
മരുമകൾ: ശ്രീലക്ഷ്മി.