തൃശൂർ – മലപ്പുറം ജില്ലകളുടെ അതിർത്തി പാടശേഖരങ്ങങ്ങളിലെ തോടുകൾ ബന്ധപ്പെടുത്തുന്ന പുതിയ തോട് നിർമ്മാണം വഴി ഇനി നീരൊഴുക്ക് കൂടുതൽ സുഗമമാകും.
പുന്നയൂർക്കുളം: തൃശ്ശൂർ മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചെറായി പാടശേഖരത്തിൽ പുതിയതോടിൻ്റെ നിർമ്മാണം പൂർത്തിയായി.
ഇരുജില്ലകളിലേയും അതിർത്തിയിലെ പാടശേഖരങ്ങങ്ങളിലെ തോടുകൾ ബന്ധപ്പെടുത്തുന്ന പുതിയ തോട് നിർമ്മാണം വഴി ഇനി നീരൊഴുക്ക് കൂടുതൽ സുഗമമാകും. ഒപ്പം കൃഷിക്ക് ആവശ്യമായ വെള്ളം കൂട്ടാനും കുറക്കാനും സംഭരിക്കാനും സാധിക്കും. നിർമ്മാണം വിലയിരുത്താൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.ഡി. ധനീപ് സ്ഥലം സന്ദർശിച്ചു.
പാടശേഖര ഭാരവാഹികളും നാട്ടുകരും പ്രസിഡൻ്റിനൊപ്പമുണ്ടായിരുന്നു.
വരും വർഷങ്ങളിൽ ആശങ്കയില്ലാതെ മുഴുവൻ പ്രദേശങ്ങളിലും കൃഷിയിറക്കാനും നല്ല വിള ലഭിക്കാനും ഈ പദ്ധതി വഴി കർഷകർക്ക് സാധിക്കുമെന്ന് ധനീപ് അറിയിച്ചു.