Saturday, January 10, 2026

മധുരം നൽകി, പൂച്ചെണ്ട് നൽകി, പിന്നെ സല്യൂട്ടും; ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരമർപ്പിച്ച് ചാവക്കാട് പോലീസ്

ചാവക്കാട്: ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് സല്യൂട്ട് ചെയ്തു ആദരമർപ്പിച്ച് ചാവക്കാട് പോലീസ്. ചാവക്കാട് താലൂക്ക് ആശുപത്രി, പുന്നയൂർ, കടപ്പുറം, ഒരുമനയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നഴ്സുമാരേയാണ് ചാവക്കാട് പോലീസ് മധുരവും പൂച്ചെണ്ടും നൽകിയ ശേഷം സല്യൂട്ട് ചെയ്ത് ആദരവ് അറിയിച്ചത്.

എസ്.ഐമാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, ടി.എം കശ്യപൻ, സീനിയർ സി.പി.ഒ എം.എ ജിജി, സി.പി.ഒ മാരായ ആശിശ്, ശരത്ത്, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments