ഞായറാഴ്ച രാത്രിയിലാണ് അദ്ദേഹത്തെ എയിംസിൽ എത്തിച്ചത്.
ന്യൂഡൽഹി: നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിനെ ഡിസ്ചാർജ് ചെയ്തു.
അദ്ദേഹത്തിന് കോവിഡ് ബാധയില്ലെന്നും പരിശോധനയിൽ വ്യക്തമായി.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.45 ഓടെയാണ് അദ്ദേഹത്തെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എത്തിച്ചത്.