Friday, April 4, 2025

ഗുരുവായൂരിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി

ഗുരുവായൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. ഗുരുവായൂർ നഗരസഭാ പരിസരത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന സമരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സ്റ്റീഫൻ ജോസ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, ബി.കെ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് ശശി വല്ലാശ്ശേരി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മേഴ്സി ജോയ് എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments