Friday, September 20, 2024

“വാട്സ് ആപ് അക്കൗണ്ട് വളരെ മുമ്പ് തന്നെ ഞാൻ ഡിയാക്റ്റിവേറ്റ് ചെയ്തു.” കാരണം വിശദീകരിച്ച്‌ മലയാളത്തിൻ്റെ പ്രിയ കവി ശ്രീകുമാരൻ തമ്പി

ഫേസ്ബുക്കിലെ ചെറുകുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. ഈ രണ്ട് ലഹരിയിൽ നിന്നും മുക്തനാകാൻ സഹായിക്കണമെന്ന അഭ്യാർത്ഥനയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശ്രീകുമാരൻ തമ്പി മലയാള സിനിമയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. കവി, ഗാനരചയിതാവ്, എഴുത്തുകാരന്‍, സംഗീത സംവിധായകന്‍, സിനിമ സംവിധായകൻ, സിനിമ നിര്‍മ്മാതാവ് എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. ഹൃദയരാഗങ്ങളുടെ കവി എന്നാണ് തമ്പി അറിയപ്പെടുന്നത്. റൊമാന്റിക് ഗാനങ്ങളാണ് കൂടുതലും രചിച്ചിട്ടുള്ളത്. കാക്കതമ്പുരാട്ടി, കുട്ടനാട്, കടലും കരയും, ഞാനൊരു കഥ പറയാം എന്നിങ്ങനെ നാല് നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 1966 ലാണ് മലയാള സിനമാ ലോകത്തേക്ക് കടന്നു വന്നത്. 22 സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 29 സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്തു. 78 സിനിമകള്‍ക്ക് കഥയെഴുത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങളും രചിച്ചു. ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ഹരിപ്പാടാണ് ജനനം. രാജേശ്വരിയാണ് ഭാര്യ. രാജ്കുമാര്‍ തമ്പി, കവിത എന്നിവരാണ് മക്കള്‍.
ഫേസ്ബുക്കിൽ സജീവമായ തമ്പി വാട്സ് ആപ് അക്കൗണ്ട് നേരത്തെ ഡിയാക്റ്റിവേറ്റു ചെയ്തിരുന്നു. അതിൻ്റെ കാരണം അതൊരു ലഹരിയായി മാറുന്നുവെന്ന് തോന്നിയത് കൊണ്ടാണ്. ആ ലഹരിക്ക് അടിമപ്പെട്ടാൽ തൻ്റെ സാഹിത്യ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. അതിനാൽ മെസ്സഞ്ചറിലും അദ്ദേഹമില്ല.

ശ്രീകുമാരൻ തമ്പി ഫോട്ടോ കടപ്പാട്: ദേശാഭിമാനി

ഫേസ്ബുക്കിലെ ചെറുകുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. ഈ രണ്ട് ലഹരിയിൽ നിന്നും മുക്തനാകാൻ സഹായിക്കണമെന്ന അഭ്യാർത്ഥനയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അത് ഇവിടെ വായിക്കാം:

വളരെ മുമ്പു തന്നെ ഞാൻ എന്റെ “വാട്സ്ആപ്” അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു …
എന്റെ സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതൽ അടുത്തുകഴിയുമ്പോൾ അത് ഒരു ലഹരിയായിമാറും …. വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു കാലത്തേക്ക് “മെസ്സഞ്ചറിലും” ഞാൻ പ്രവേശിക്കുന്നില്ല. ..പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്……ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക.

ശ്രീകുമാരൻ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

https://m.facebook.com/story.php?story_fbid=2967637906606477&id=100000808903560

RELATED ARTICLES
- Advertisment -

Most Popular

Recent Comments