ചാവക്കാട്: കർഷകരുടെയും, മൽസ്യതൊഴിലാളികളുടെയും, അസംഘടിത തൊഴിലാളികളുടെയും ജീവിത പ്രശ്നങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരം കാണണമെന്നാവശ്യപെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും തൃശ്ശൂർ ഡി.സി.സിയുടെ ചുമതല വഹിക്കുന്ന ഒ അബ്ദു റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് അധ്യക്ഷത വഹിച്ചു. കെ നവാസ്, പി.വി ബദറുദ്ധീൻ, എ.പി ഷഹീർ, ഹ്യൂബർട്ട് ജേക്കബ്, നവാസ് തെക്കുംപുറം, വി മുഹമ്മദ് ഖൈസ്, തബ്ഷീർ മഴുവഞ്ചേരി എന്നിവർ സംസാരിച്ചു.