കെ.എസ്.യു നില്പ് സമരം

0
648

ചാവക്കാട്: അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെയും മലയാളികളേയും തിരിച്ചെത്തിക്കുക, പ്രവാസ ലോകത്ത് നിന്നും തിരികെ വരുവാൻ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സൗജന്യ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു.
കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷഹസാദ്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫായിസ്, പ്രവർത്തകരായ സിബിൽ ദാസ്, ശ്രീഹരി എന്നിവർ പങ്കെടുത്തു.