പുന്നയൂർ: കോവിഡ്-19 ഭാഗമായി സ്തുത്യർഹമായ സേവനം നടത്തിയ പുന്നയൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അകലാട് ഖലീഫ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തുടർന്ന് ഭക്ഷ്യ ധാന്യ കിറ്റും വിതരണം ചെയ്തു. ആദരിക്കൽ ചടങ്ങ് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്. ഒ അനിൽ ടി മേപ്പിള്ളി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. നിത, ഡോ. സൗമ്യ, ഡോ.എൻ രാഖി, ഡോ. സുഹാന, ഡോ. ജ്യോതി, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, ഖലീഫ ട്രസ്റ്റ് കൺവീനർ ടി.കെ ഉസ്മാൻ, രക്ഷാധികാരി എം.പി കുഞ്ഞിമുഹമ്മദ്, മെമ്പർമാരായ എം.സി മുസ്തഫ, ഹനീഫ പഞ്ചവടി, പി.പി ഫൈസൽ, പൊതു പ്രവർത്തകരായ സി.എസ് സുൾഫിക്കർ, റസാക്ക്, ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു