Thursday, April 3, 2025

തമിഴ്നാട് കരൂരിൽ ടൂറിസ്റ്റ്‌ ബസ് ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിൽസയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു

ഗുരുവായൂർ: ബംഗ്ലൂരുവിൽനിന്ന് കോട്ടയത്തേക്ക് പോകുന്നതിനിടെ തമിഴ്നാട്ടിലെ കരൂരിൽ ടൂറിസ്റ്റ്‌ ബസ് ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു. കണ്ടാണശേരി ആട്ടയൂർ വലിയകത്ത് വീട്ടിൽ സലീമിന്റെ മകൻ ഷെഹീറാണ് (28) മരിച്ചത്. അടുത്ത സെപ്റ്റംബർ ഏഴിന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ബാംഗ്ലൂരുവിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികളുമായി നാട്ടിലേക്ക് വരുന്നതിനിടെയാണ് ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. ജീവനക്കാർ അടക്കം 26 പേരാണ് ബസിൽ ഉണ്ടായിരുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നഴ്സിങ് വിദ്യാർത്ഥികളായിരുന്നു യാത്രക്കാരിൽ ഏറെയും.
ഷഹീറിന്റെ മാതാവ്: സുഹറ. സഹോദരങ്ങൾ: ഷെബീർ, ഷഹനാസ്, ഷബനാസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments