Friday, September 20, 2024

ഗുരുവായൂർ മണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 3.40 കോടി അനുവദിച്ചതായി കെ.വി അബ്ദുൾഖാദർ എം.എൽ.എ

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി 3.40 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി കെ.വി അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റവ എം.സ റോഡ് മുതൽ ചിപ്ലിമാട്, കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് റോഡ്. ഗുരുവായൂർ നഗരസഭയിൽ താമരയൂർ ഹരിദാസ് നഗർ റോഡ്, കടപ്പുറം പാലംകടവ് – കറുകമാട് റോഡ്, ഒരുമനയൂരിലെ അംബേദ്കർ ഗ്രാമം തീരദേശ റോഡ്, പുന്നയൂർ പഞ്ചായത്തിലെ പി.എം മൊയ്തുണ്ണി ഹാജി റോഡ് മുതൽ നാലാംകല്ല് ജീലാനി പള്ളി റോഡ് വരെ, പുന്നയൂർക്കുളം പഞ്ചായത്തിലെ ഹബീബ് റോഡ്, സലാമത്ത് റോഡ്, മാവിൻ ചുവട് – നാക്കോല റോഡ്, നാലാപ്പാട്ട് റോഡ്, ഹനീഫ റോഡ് എന്നിവയുടെ പുനരുദ്ധാരണങ്ങൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments