Friday, September 20, 2024

ചാവക്കാട് നഗരസഭ 26-ാം വാർഡ് കോൺഗ്രസ് കമ്മറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് 26-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ആദ്യ കിറ്റ് മുതിർന്ന കോൺഗ്രസ് നേതാവ് നേടിയേടത്ത് സുരേന്ദ്രൻ ബ്ലോക്ക്‌ കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം ജയകുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.റ്റി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഹരിഹരൻ, സനൂപ് ഉമ്പായി, ആലിക്കുട്ടി, ഷമീർ, മഹിളാ കോൺഗ്രസ് നേതാക്കളായ റുഖിയ ഷൗക്കത്ത്, ഷൈല എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments