Thursday, September 19, 2024

കഞ്ചാവ് വിൽപ്പനയെ ചൊല്ലി തർക്കം; വീട്ടിൽ കയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

പാവറട്ടി: കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വീട്ടിൽ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ചക്കാണ്ടൻ വീട്ടിൽ മിഥുൻ (25), കാഞ്ഞിരക്കുറ്റി വടശ്ശേരി വീട്ടിൽ രോഹിത് (19) എന്നിവരെയാണ് എസ്.ഐ കെ.ആർ റെമിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതികൾ എളവള്ളി മുള്ളത്ത് വീട്ടിൽ അമൃതിന്റെ വീട്ടിൽ കയറി വളർത്തുനായയെ കൊല്ലുകയും ടി.വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തത്. സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, പ്രതീഷ്, സിനീഷ്, പ്രബിഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments