Friday, September 20, 2024

നെഞ്ചുവേദന: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്
ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.45 ഓടെയാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എത്തിച്ചത്. എയിംസ് കാർഡിയോളജി വിഭാഗം പ്രഫസർ ഡോ . നിതിഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.
സാധാരണ വാർഡിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. തീവ്രപരിചരണ വിഭാഗത്തിലല്ല . 2009 ൽ അദ്ദേഹം ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments