തൃശൂർ: ആന്ധ്രയിൽ നിന്നും തണ്ണിമത്തൻ ലോറിയിൽ ഒളിച്ചു കടത്തിയത് 20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ്. സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാവക്കാട് മണത്തല മേനത്ത് ഹൗസ് ഷാമോൻ (34), തളിക്കുളം പണിക്കവീട്ടിൽ ഷാഹിദ് (30) എന്നിവരെ കഞ്ചാവ് സഹിതം പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കയറ്റി തമിഴ്നാട് എത്തിച്ച അവിടെനിന്നും തണ്ണിമത്തൻ കയറ്റിയാണ് സംഘം തൃശ്ശൂരിൽ എത്തിയത്. വിപണി വിലയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് 20 കിലോയ്ക്ക് മുകളിൽ ഉണ്ടായിരുന്നു. ജയിലിലായിരുന്ന ഷാഹിദ് കൊറോണ സമയത്ത് പരോളിൽ ഇറങ്ങിയതായിരുന്നു. സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ തൃശ്ശൂർ എസിപി വി കെ രാജു, സി ബ്രാഞ്ച് എസിപി ശ്രീനിവാസൻ ഈസ്റ്റ് സിഐ ലാൽ കുമാർ പി, എസ് ഐ വിമോദ് പി എം,വിപിൻ ജോസഫ് കെ ടി, ഷാഡോ പോലീസ് എസ് ഐ ഗ്ലാഡ്സൺ, സുബ്രത കുമാർ എൻ ജി, റാഫി പി എം, രാജൻ എം, എ എസ് ഐ ഗോപാലകൃഷ്ണൻ, സീനിയർ രാഗേഷ് പി സി പി ഒ മാരായ പഴനി സ്വാമി, ജീവൻ, ലിജേഷ് എം.എസ്, വിപിൻദാസ് എന്നിവരുണ്ടായിരുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.