Saturday, January 10, 2026

കടപ്പുറം പഞ്ചായത്തിൽ 14, 15 വാർഡുകളിൽ പഴം-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കടപ്പുറം: ഗ്രാമ പഞ്ചായത്ത് 14, 15 വാർഡുകളിലെ നിർധനരായ നൂറോളം വീട്ടുകാർക്കും പ്രവാസികളുടെ കുടുംബങ്ങൾക്കും പഴം – പച്ചക്കറി കിറ്റ് വിതരണം നടത്തി. പൊതു പ്രവർത്തകനായ മാലിക് അലി, കാട്ടിൽ ഉമ്മർ തിരുനെല്ലൂർ എന്നിവരുടെ സഹകരണത്തോടെയാണ് പഴവർഗ്ഗങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉമ്മർ കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.എം മനാഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർ കാഞ്ചന മൂക്കൻ, കോയ, സലാം, ഹനീഫ, മുസ്തഫ ആലുങ്ങൽ, ശാഫി, മുഹമ്മദ് ഹനീഫ, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments