Friday, September 20, 2024

മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനികൾ സഞ്ചരിച്ചിരുന്ന ബസ് തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു; മൂന്നു പേർക്ക് പരിക്ക്

ബാംഗ്ലൂർ: ബാംഗ്ലൂരില്‍ നിന്നുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനികളുമായി കേരളത്തിലേക്ക് വരുകയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു. മൂന്നു പേർക്ക് പരിക്ക്. കോട്ടയം ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് ബസ്സിലുണ്ടായിരുന്നത്.

തമിഴ്നാട്ടിലെ അമരാവതിക്ക് സമീപമായിരുന്നു അപകടം. മുമ്പിൽ ക്രോസ്സ് ചെയ്ത ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ്സ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. തൃശൂര്‍ മുതുവറ സ്വദേശിയുടെ ഉടമസ്ഥതതിയിലുള്ള ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അമരാവതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments