പുന്നയൂർക്കുളം പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ 100 ലേറെ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി ഈ മാസത്തോടെ പൂർത്തിയാകാകും.
27.5 ലക്ഷത്തോളം ചിലവി വിലാണ് പദ്ധതി
പുന്നയൂർക്കുളം: നിരവധി കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ചെറായി കെട്ടുങ്ങൽ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്.
പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ 100 ലേറെ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി ഈ മാസത്തോടെ പൂർത്തിയാകാകും.
27.5 ലക്ഷത്തോളം ചിലവിട്ടാണ് പദ്ധതി പൂർത്തിയാക്കുന്നത്.
ജലസംഭരണി നിർമ്മാണവും ഫിൽട്ടർ പോയ്ൻ്റ് നിർമ്മാണവും ഇൾഡ് പൂരിറ്റി ടെസ്റ്റുകളും നേരത്തെ പൂർത്തിയാക്കിയിരുന്നു. പൈപ്പിടൽ ജോലി പുരോഗമിക്കുന്നു. പദ്ധതിയുടെ 90 ശതമാനം പണികൾ പൂർത്തിയായി പ്രസിഡൻ്റ് എ.ഡി. ധനീപ് അറിയിച്ചു. ഇനി ഓരോ വീട്ടിലും മീറ്ററോടു കൂടിയ ടാപ്പ് പിടിപ്പിക്കലും ബന്ധപ്പെട്ട വൈദ്യുതീകരണവും പൂർത്തിയാകാനുണ്ട്. പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച ശേഷം പ്രസിഡൻ്റ് അറിയിച്ചു.
ഈ മാസം തന്നെ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമ്മാണ പ്രവർത്തനമെന്നും ധനീപ് വ്യക്തമാക്കി.