Wednesday, April 2, 2025

കാളത്തോട് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞു; രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്

തൃശൂർ: മണ്ണുത്തിയിൽ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞു. രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്. വിലങ്ങന്നൂരില്‍ നിന്ന് രോഗിയേയും കൊണ്ട് അമല ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് മണ്ണുത്തിക്ക് സമീപം കാളത്തോട് വെച്ച് അപകടത്തില്‍ പെട്ടത്. ചികിത്സയ്ക്ക് കൊണ്ടു വന്നിരുന്ന കിഴക്കേതില്‍ മേരി, കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അബ്രഹാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments