മമ്മിയൂരിലെ 300 വീടുകളിലാണ് മൂന്ന് മാസ്ക് വീതം വിതരണം ചെയ്യുന്നത്.
ചാവക്കാട്: നഗരസഭ എട്ടാം വാർഡ് മമ്മിയൂർ കൗൺസിലർ സൈസൺ മാറോക്കിയുടെ മാതാവ് ആലീസ് സൈമണാണ് (70) പ്രദേശത്തെ മൊത്തം കുടുംബങ്ങൾക്ക് മാസ്ക് തയ്ക്കുന്നത്.
മുന്നൂറോളം വീടുകള്ള വാർഡിൽ മൂന്നെണ്ണം വീതമായാണ് ഓരോ കുടുംബത്തിനും നൽകുന്ന മാസ്ക്. ഇതിൽ ഏറേ വിടുകളിലേക്കും ആവശ്യമായ മുഖാവരണം എത്തിച്ചു കഴിഞ്ഞതായി കൗൺസിലർ സൈസൺ മാറോക്കി പറഞ്ഞു. വാർഡിലെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ‘ബ്രേക്ക് ദ ചെയിൻ’ പദ്ധതി വിജയിപ്പിക്കാൻ കൗൺസിലർ തന്നെയാണ് മുഖാവരണത്തിനുള്ള തുണികൾ സ്വന്തമായി വാങ്ങി മാതാവ് ആലീസിനെത്തിച്ചത്. വേലൂർ സൊസൈറ്റി, ചാവക്കാട് വന്ദന എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യമായ തുണി വാങ്ങിയത്. നേരത്തെ തയ്യൽ പണി വശമുള്ള ആലീസ് അയൽപക്ക വിടുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ തയ്ച്ച് നൽകാറുണ്ട്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് ഗൾഫിൽ നിന്ന് തിരിച്ചെത്തിയ എം.ടി. സൈമൺ, മൂത്ത മക്കളായ സാംസൺ, സാക്സൺ എന്നിവർക്കൊപ്പമാണ് ആലിസ് താമസിക്കുന്നത്. തൊട്ടടുത്ത് തന്നെ ഇളയ മകനും കൗൺസിലറുമായ സൈസൺ മാറോക്കിയും.
‘മാതൃദിനത്തിൽ എല്ലാവിധ അഭിനന്ദനങ്ങളും അമ്മച്ചിക്ക് നേരുന്നു’ എന്ന സന്ദേശമാണ് സൈസണിന് അമ്മച്ചിക്ക് നേരാനുള്ളത്.