Friday, November 22, 2024

കോവിഡ്: ക്വാറൻറീൻ നിരീക്ഷണത്തിന് അകലാട് ഖലീഫ ട്രസ്റ്റും

ഒരുക്കങ്ങൾ പൂർത്തിയായി

പുന്നയൂർ: ക്വാറൻറീൻ നിരീക്ഷണത്തിന് വിട്ടുനൽകിയ അകലാട് ഖലീഫ ട്രസ്റ്റിലെ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ബുഷറ ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
അകലാട് ത്വാഹാ പള്ളി റോഡിൽ പ്രവർത്തിക്കുന്ന ഖലീഫ ട്രസ്റ്റ് പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യത്തിന് വിട്ടുനൽകാമെന്ന് ചെയർമാൻ എം.പി. യൂസഫ് , കൺവീനർ ടി.കെ. ഉസ്മാൻ എന്നിവരാണ്ട് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് ബുഷ്റ ശംസുദ്ധീൻ, അസി. സെക്രട്ടറി സുരേഷ് എന്നിവർ എത്തി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. 30 പേർക്ക് താമസിക്കാവുന്ന സൗകര്യമാണുള്ളത. പുന്നയൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിഥയുടെ നേതൃത്വത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ടുപേരെ ഇവിടെ ക്വാറൈന്റാനാക്കിയിട്ടുണ്ട് . ഇവർക്ക് ആവശ്യമായ ഭക്ഷണ സംവിധാനം പുന്നയൂർ പഞ്ചായത്ത് ആണ് നൽകുന്നത് . ആളുകൾ വരുന്നതിനനുസരിച്ച് പ്രാഥമികാരോഗ്യകേന്ദ്രവുമായി സഹകരിച്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ട്രസ്റ്റ് കൺവീനർ ടി.കെ. ഉസ്മാൻ, വാർഡ് മെമ്പർ ശിവാനന്ദൻ പെരുവഴി പുറത്ത് തുടങ്ങിയവരുന്നുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments