ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി വിഷമിക്കുന്ന വ്യാപാരികൾക്കും പൊതുജനങ്ങൾക്കും സഹായവുമായി ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം രംഗത്ത്. എ ക്ലാസ്സ് മെമ്പർമാർക്ക് (വ്യാപാരികൾ ) 50,000 രൂപയും പൊതുജനങ്ങൾക്ക് 25,000 രൂപയും പൂർണമായും പലിശ ഇല്ലാതെ ഒരു മാസത്തേക്ക് സ്വർണ വായ്പകൾ നൽകും. മെയ് 11 മുതൽ ജൂൺ 10 വരെയുള്ള സ്വർണ വായ്പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംഘത്തിൽ സ്വർണ വായ്പ ഒഴികെ നിലവിലുള്ള മാറ്റു ലോണുകൾക്ക് ഏപ്രിൽ, മെയ്, ജൂൺ, എന്നി മൂന്ന് മാസങ്ങളിലെ പലിശയിൽ അഞ്ചു ശതമാനം വരെ ഇളവ് നൽകുവാനും പ്രസിഡന്റ് കെ.വി അബ്‌ദുൾ ഹമീദിന്റെ അദ്യക്ഷതയിൽ ചേർന്ന സഹകരണസംഘം ബോർഡ് യോഗം തീരുമാനിച്ചു.