ചാവക്കാട്: കോവിഡ് കാലത്തും കേന്ദ്ര സർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ സംസ്ഥാന തലത്തിൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി എടക്കഴിയൂർ മഹല്ല് യൂണിറ്റ് ഹോം പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. ജാമിയ സർവ്വകലാശാലയിലെ സമരക്കാർക്ക് നേരെ സർക്കാർ സ്വീകരിക്കുന്ന സമീപനം രാജ്യത്തിന്ന് അപമാനമാണെന്ന് പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.എം ഹുറൈഷ് ഹോം പ്രൊട്ടസ്റ്റ് ഉദ്ഘാടനം ചെയ്തു. ജസീൽ എടക്കഴിയൂർ, മുഈനുദ്ദീൻ, ഷഹദ് ടി.എസ്, മിഷാൽ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.