Thursday, April 3, 2025

ഇന്ധന വില വർദ്ധനവിനെതിരെ ബൈക്ക് തള്ളി പി.ഡി.പി പ്രതിഷേധം

ചാവക്കാട്: കൊറോണ മഹാവ്യാധി കാലത്തും ജനതക്കുമേൽ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വിലവർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു. മണ്ഡലം സെക്രട്ടറി അഹമ്മദ് ഖാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അംബാല അധ്യക്ഷത വഹിച്ചു. ഉമ്മർ പണിക്കവീട്ടിൽ നന്ദി പറഞ്ഞു. അസ്ലം അകലാട്, റഫീഖ് ഖലീഫ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments