Saturday, April 11, 2026

ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം അഞ്ചുകോടി രൂപ നൽകിയതിനെതിരെ ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ചു കോടി രൂപ നൽകിയതിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. യാതൊരു വക കൂടിയാലോചനയും, ചർച്ചകളും നടത്താതെ തികച്ചും നിയമവിരുദ്ധമായി വിശ്വാസികളെ വെല്ലുവിളിക്കുന്ന രീതിയിലും സർക്കാറിന്റെ ധൂർത്തിന്റെ ചിലവിലേക്കാണ് ദേവസ്വത്തിന്റെ പണം കൊണ്ടു പോകുന്നതെന്നും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ഉദയൻ അധ്യക്ഷത വഹിച്ചു. ഒ.കെ.ആർ മണികണ്ഠൻ, ബാലകൃഷ്ണൻ മടപ്പാട്ടിൽ, ബാലൻ വാർണാട്ട് എന്നിവർ പങ്കെടുത്തു സംസരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments