Thursday, September 19, 2024

പ്രവാസികളുടെ തിരിച്ചവരവ്: പ്രതിഭയിൽ ക്വാറന്റൈൻ സംവിധാനവുമായി പുന്നയൂർക്കുളം

പ്രവാസികളെ സ്വാഗതം ചെയ്ത് പുന്നയൂർക്കുളം പഞ്ചായത്ത്

പുന്നയൂർക്കുളം: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറുനാട്ടിൽ നിന്നെത്തുന്ന സ്വദേശികൾക്ക്
പ്രതിഭാ കോളജിൽ ക്വാറന്റൈൻ സംവിധാമൊരുക്കി പഞ്ചായത്ത്.
നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അസൗകര്യം ഉള്ളവർക്കാണ് ആവശ്യമായ താമസ സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയ യതായി പ്രസിഡൻ്റ് എ.ഡി. ധനീപ് അറിയിച്ചു. അതിനിടയിൽ കഴിഞ്ഞ രണ്ട് ദിവസമായി മറ്റു നാടുകളിൽ നിന്നുള്ള ആറ് പേർ എത്തിയിട്ടുണ്ട്. ഇവരിൽ അഞ്ച് പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. എന്നാൽ ഒരാൾ പഞ്ചായത്ത് പ്രതിഭാ കോളേജിൽ ഒരുക്കിയ ക്വാറന്റൈനിലാണുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments