Sunday, May 18, 2025

പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ തെക്കൻ പാലയൂരിൽ മെഴുകുതിരി തെളിയിച്ചു

ചാവക്കാട്: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് നഗരസഭ 120-ാം നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കൻ പാലയൂരിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ചാവക്കാട് മണ്ഡലം  കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അനീഷ്‌ പാലയൂർ നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് എ.ടി മുഹമ്മദാലി  അധ്യക്ഷത വഹിച്ചു.  ഇൻകാസ് ഷാർജ തൃശൂർ ജില്ലാ പ്രസിഡന്റ്‌ നവാസ് തെക്കുംപുറം, വാർഡ് പ്രസിഡണ്ട് സി.എം മുജീബ്, ദസ്തഗീർ മാളിയേക്കൽ, എ.എം നജീബ്, സനൂജ്  കളരിപറമ്പ്  എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments