Wednesday, November 20, 2024

മതവിദ്വേഷം പ്രചരിപ്പിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമം; ആശ്രമം അന്തേവാസിക്കെതിരെ കേസെടുത്തു

വടക്കേകാട്: സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ച ആശ്രമം അന്തേവാസിക്കെതിരെ പോലീസ് കേസെടുത്തു. ചാവക്കാട്
അണ്ടത്തോട് പെരിയമ്പലം കൃഷ്ണാനന്ദാശ്രമത്തിലെ അന്തേവാസി സ്വാമി സാധു കൃഷ്ണ എന്നയാൾക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ പുന്നയൂർക്കുളം വെസ്റ്റ് മേഖല സെക്രട്ടറി അണ്ടത്തോട് പനന്തറ മൂത്തേടത്ത് സുജീഷാണ് ഇതു സംബന്ധിച്ച് വടക്കേക്കാട് പോലീസിൽ പരാതി നൽകിയത്.
മുസ്ലിം, കൃസ്ത്യൻ മതവിഭാഗങ്ങൾക്കും അവരുടെ ഗ്രന്ഥങ്ങൾക്കും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്കുമെതിരെ ഇയാൾ മാസങ്ങളായി മത വിദ്വേഷ പ്രചാരണങ്ങളുയർത്തുന്നുവെന്ന് പരാതിയിൽ സുജീഷ് പറയുന്നു.  കഴിഞ്ഞ ദിവസം നോമ്പ് തുറക്കുന്ന സമയത്ത് മുമ്പെങ്ങുമില്ലാത്ത വിധം ഇയാൾ ഉച്ചഭാഷിണി ഉപയോഗിച്ച് നാമജപം ചൊല്ലി സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ എസ്.ഡി.പി.ഐയും പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments