Saturday, November 23, 2024

നടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന വയോധികക്ക് മുസ്ലിം ലീഗിന്റെ കാരുണ്യം; മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വീല്‍ ചെയര്‍ നല്‍കി

പ്രായാധിക്യം മൂലം നടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന കടപ്പുറം മുനക്കകടവ് കടവില്‍ ഐഷക്ക് മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വീല്‍ ചെയര്‍ നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രഡിഡന്റ് തെക്കരകത്ത് കരീം ഹാജി ഐഷയുടെ മകന്‍ റസാഖിന് വീല്‍ ചെയര്‍ കൈമാറി. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ പി.കെ അബൂബക്കര്‍, വാര്‍ഡ് പ്രസിഡന്റ് പി.എസ് അബൂബക്കര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ പി.എ അഷ്‌കര്‍ അലി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുനീര്‍ കടവില്‍ എന്നിവര്‍ സന്നിഹിതരായി. ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ വീല്‍ ചെയര്‍ നല്‍കുന്ന പദ്ധതികള്‍ ഇല്ലാത്തത് കൊണ്ട് വാര്‍ഡ് മെമ്പറോട് വീല്‍ചെയര്‍ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വീട്ടിലെത്തി വീല്‍ ചെയര്‍ കൈമാറുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments