ചാവക്കാട്: കടപ്പുറം വട്ടേക്കാട് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പണികെട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദു(58) വാണ് മരിച്ചത്. ഇന്നലെ നോമ്പ് തുറക്ക് ശേഷം തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ ഒമ്പത് മണിക്ക് വട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സക്കീന.
മക്കൾ: അഷ്‌ഹർ (ഖത്തർ), അബ്റാർ, അസലം.
.