Friday, November 22, 2024

കോവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. എടക്കഴിയൂർ നാലാംകല്ല് കറുപ്പം വീട്ടിൽ പള്ളത്ത് വീട്ടിൽ ഹസൻ – നബീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫ (63) യാണ് മരിച്ചത്. 22 വർഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ റാസൽഖൈമ അറേബ്യൻ ഇൻറർനാഷണൽ കമ്പനിയിൽ (എ.ആർ.സി) സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു. പനിയെത്തുടർന്ന് റാക് സഖർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ രാത്രിയായിരുന്നു അന്ത്യം. ഭാര്യ: റഫീഖ. മക്കൾ: ഹാഷിൽ, അബിന. കുടുംബവും റാസൽഖൈമയിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments