തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി. നിർദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ് ചാർജ് ചെയ്യും.
200 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. തുണികൊണ്ടുള്ള മാസ്ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാം.