Friday, November 22, 2024

മുഖ്യമന്ത്രിയേയും മകളേയും അപകീർത്തിപ്പെടുത്താൻ ശ്രമം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.

ചാവക്കാട്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
ചാവക്കാട് നഗരസഭ ഒൻപതാം വാർഡ് കൗൺസിലർ ശാന്ത സുബ്രഹ്മണ്യം, മുൻ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സഹ ഭാരവാഹിയുമായ കെ.വി. സത്താർ എന്നിവർക്കെതിരെയാണ് ചാവക്കാട് എസ്.ഐ. യു.കെ. ഷാജഹാൻ കേസെടുത്തത്. ഡി.വൈ.എഫ്.ഐ ചാവക്കാട് ഈസ്റ്റ് സെക്രട്ടറി കെ.എസ്.വിഷ്ണുവിൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ മക്കൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും ഫ്ലക്സ് ബോർഡിലൂടെയും അപകീർത്തിപ്പെടുത്തുകയും അത് വഴി നാട്ടിൽ ബോധപൂർവ്വം കഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്നുമാണ് ഇരുവർക്കുമെതിരെ ചുമത്തിയ കുറ്റം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments