ചാവക്കാട്: കാലിന് സ്വാധീന കുറവ് മൂലം നടക്കാൻപ്രയാസപ്പെടുന്ന കടപ്പുറം അഞ്ചങ്ങാടിപുതു നാരായണൻറെ മകൻ നവനീത്ഇനി വീൽ ചെയറിൽ സഞ്ചരിക്കും. പഞ്ചായത്തിൽ നിലവിൽ വീൽചെയർ നൽകുന്ന പദ്ധതി ഇല്ലാത്തത്കൊണ്ട് വാർഡ് മെമ്പറുടെ പ്രത്യേക നിർദ്ദേശംപരിഗണിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സഹായത്തോടെ വീൽ ചെയർ നവനീതിന് നൽകിയത്.നവനീതിന്റെ വീട്ടിലേക്ക് ഒരു തോട് കടന്നുവേണം എത്തിച്ചേരാൻ ഈ അവസ്ഥ മനസ്സിലാക്കി കൊണ്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് റാമ്പോട് കൂടെയുള്ള പാലം പണിതു കൊടുത്തിട്ടുള്ളതാണ്.ഇപ്പോൾ വീൽ ചെയർ കൂടെ ലഭിച്ചതോടെപാലം വഴി യാത്ര ചെയ്യാൻ കഴിയുമെന്നസന്തോഷത്തിലാണ് നവനീത്.മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് ജന.സെക്രട്ടറിആർ.കെ ഇസ്മായിൽ വീൽ ചെയർ കൈമാറി.വാർഡ് മെമ്പർ വി.എം മനാഫ്, യൂത്ത് ലീഗ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഇബ്രാഹീംജന.സെക്രട്ടറി പി.എ അഷ്‌കർ അലി,ട്രഷറർ പി.കെ അലി, യൂത്ത് ലീഗ് മണ്ഡലംസെക്രട്ടറി മുനീർ കടവിൽ, നവനീതിന്റെ അച്ഛൻ നാരായണൻ എന്നിവർ സന്നിഹിതരായി.
ഫോട്ടോ: മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സഹായത്തോടെ നൽകുന്ന വീൽ ചെയർ നവനീതിന് ആർ.കെ. ഇസ്മായിൽ കൈമാറിയപ്പോൾ.