Saturday, November 23, 2024

ലോക് ഡൗൺ: പുന്നയൂരിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ വായ്പാ പദ്ധതി ആരംഭിച്ചു. 

പുന്നയൂർ: പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ കുടുംബശ്രീ വഴി ‘മുഖ്യ മന്ത്രിയുടെ സഹായ ഹസ്തം’ വായ്പാ പദ്ധതി ആരംഭിച്ചു.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ 71 കുടുംബ ശ്രീ പ്രവർത്തകർക്ക് 52,05 ലക്ഷം രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. ബാങ്ക് ഭരണസമിതി ഡയറക്ടർ പി.എം. സൈതലവി സൗഹ്യദം കുടുംബശ്രീ യൂണിറ്റിന് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മുഹമ്മദുണ്ണി ഭരണസമിതി അംഗങ്ങളായ പി.കെ. ഹസൻ , മുജീബ് റഹ്മാൻ, ബിസി, ബാങ്ക് സെക്രട്ടറി ബഷീർ മാരാത്ത്, സി.ഡി.എസ് ചെയർ പേർസൺ നസീമ മജീദ്, അക്കൌണ്ടന്റ് സ്മിത, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments